Koodaranji: പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ സ്പെഷ്യൽ ഗ്രാമസഭ ചേർന്നു.
ഓണത്തോടനുബന്ധിച്ച് തൊഴിൽ ആവശ്യമായ100 കുടുംബങ്ങൾക്ക് തൊഴിൽ നൽകുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്നും ആയതിനുള്ള പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് സൂചിപ്പിച്ചു.
കിലോ റിസോഴ്സ് പേഴ്സൺ രമ്യ പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സുമായി ബന്ധപ്പെട്ട റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്ജ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ് എന്നിവരും കുടുംബശ്രീ സിഡിഎസ് അംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും ഗ്രാമസഭയിൽ പങ്കെടുത്തു.
Koodaranji Grama Panchayat organized a special Grama Sabha led by President Adarsh Joseph as part of the Panchayat Advancement Index. The main goal discussed was to provide employment to 100 families during Onam. A related report was presented, and local leaders, officials, Kudumbashree members, and residents participated in the session.