Koodaranji: കുടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതി പോത്തിൻ കുട്ടി വളർത്തൽ ജനറൽ വനിത പദ്ധതിയിൽ പെട്ട ഗുണ ഭോക്താക്കൾക്ക് പോത്തിൻ കുട്ടികളെ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ആദർശ് ജോസഫ് നിർവഹിച്ചു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി.മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസ് തോമസ് മാവറ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. റോസിലി ജോസ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. സീന ബിജു, ശ്രീ. ബാബു മൂട്ടോളി, ശ്രീമതി. ജെറീന റോയ്, ശ്രീ. നസീർ വെഞ്ചാമ്പുറത്ത്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീ. സൂരജ്, കക്കാടം പൊയിൽ വെറ്റിനറി സർജൻ ഡോ.അഞ്ജലി എ .എൽ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ.ജസ്വിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.