Korappuzha സ്വകാര്യ ബസും ടിപ്പറും ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

hop thamarassery poster

Kozhikode: കോരപ്പുഴ സ്വകാര്യ ബസും ടിപ്പറും ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. 1.15 ഓടെയായിരുന്നു അപകടം നടന്നത്.

കോരപ്പുഴ പാലത്തിന് സമീപം കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് നടത്തുന്ന ഹോളിമാതാ ബസ് കല്ല് കയറ്റിപോവുകയായിരുന്ന ടിപ്പർ ലോറിയിലിടിക്കുകയായിരുന്നു. ടിപ്പറിലിടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിലിടിച്ചാണ് നിന്നത്. മതിലിനോട് ചേർന്ന് നിർത്തിയിട്ട ഒമ്നിവാനും ബസിടിടിച്ച് ഭാ​ഗീകമായി തകർന്നു.

ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കോഴിക്കോടെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ​ഗതാത​ഗതം ഭാ​ഗീകമായി തടസപ്പെട്ടു.

 

 


At Korappuzha, a private bus collided with a tipper lorry carrying stones, injuring several people. The bus then crashed into a wall and damaged a parked van. The driver was rescued by fire services, and the injured were taken to hospitals. Traffic on the national highway was partially affected.

i phone xs 2

test