Koyilandy: കീഴരിയൂര്‍ പാലായിയില്‍ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. ഇന്ന് രാവിലെ 5 മണിയോടെയാണ് തീ പിടിത്തമുണ്ടായത്.
പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ എത്തുകയും 6.30 ഓടെ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. പാലായി സ്വദേശി സലാം ആണ് മില്ലുടമ. ലക്ഷങ്ങളുടെ നാശ നഷ്ടമുണ്ടായതായാണ് വിവരം. മില്ലിന് ഇന്‍ഷുറന്‍സ് ഉണ്ടോ എന്നതില്‍ വ്യക്തതയില്ല. തൊട്ടടുത്തുള്ള കീഴരിയൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് തീ പടരാതിരുന്നത് നാശ നഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു.