Kozhencherry 15കാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍

hop thamarassery poster

Kozhencherry: പതിനഞ്ചുകാരിയെ മാതാപിതാക്കളുടെ അറിവോടെ വീട്ടിലെത്തി ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു കോഴിക്കോട് നരിക്കുനി മണ്ണാറചാലില്‍ വീട്ടില്‍ സനോജാണ് (41) പിടിയിലായത്.

കഴിഞ്ഞ ജൂണ്‍ 27നാണ് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടില്‍ കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയും, ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് മൊഴി. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും രണ്ടും മൂന്നും പ്രതികളാണ്. ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി ഫേസ്ബുക്ക് വഴി സനോജിനെ പരിചയപ്പെടുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ അമ്മ വാങ്ങിനല്‍കിയ പുതിയ ഫോണിലൂടെ ആയിരുന്നു ഇരുവരും സന്ദേശങ്ങള്‍ അയച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.

എന്‍സിസി ക്യാമ്ബില്‍ ജോലി ആണെന്നും മറ്റും ഇയാള്‍ ബോധ്യപ്പെടുത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ആര്‍ജിച്ചെടുത്ത ഇയാള്‍ തുടര്‍ന്നാണ് ഇവരുടെ അറിവോടെ വീട്ടിലെത്തിയതും, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പറയുന്നു. തുടര്‍ന്ന് ബന്ധു മരിച്ചെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു പോയതാണ്.

കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട സ്‌കൂള്‍ അധ്യാപകരാണ് വിവരങ്ങള്‍ ആദ്യം ചോദിച്ചറിഞ്ഞത്. ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസിനെ അറിച്ചു. കോയിപ്രം പോലീസ് വനിതാ എസ്‌ഐ ഐ. വി ആശ പെണ്‍കുട്ടിയുടെ വിശദമായ മൊഴി വണ്‍ സ്റ്റോപ്പ് സെന്‍ററിലെത്തി രേഖപ്പെടുത്തി. മൊഴി പിന്നീട് കോടതിയിലും രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ പി.എം.ലിബിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘത്തില്‍ സിപിഒമാരായ റഷാദ്, അഖിലേഷ്, ടോജോ എന്നിവര്‍ ഉള്‍പ്പെടുന്നു.

 

 


A 41-year-old man from Kozhikode was arrested for sexually assaulting a 15-year-old girl at her home with her parents’ awareness. The accused, Sanosh, had groomed the victim over Facebook for a year before gaining her parents’ trust and committing the abuse. The crime came to light after school teachers noticed changes in the girl’s behavior, prompting a Childline report. Police recorded her statement and are investigating, with the girl’s parents also named as accused. The suspect had falsely claimed ties to the NCC Camp to manipulate the family.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test