Kozhikode: ഹോട്ടലിന് മുന്നിൽ താക്കോൽ സഹിതം നിർത്തിയിട്ട സ്കൂട്ടറുമായി കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി പിടിയിൽ. ഐ ഐം കാന്റീനിലെ ഡ്രൈവറായി ജോലി ചെയ്യുന്ന കല്ലുരു ഒബ്ലേസു (40) വിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി കുന്ദമംഗലത്തുള്ള സംഗമം ഹോട്ടലിന് മുൻപിലായിരുന്നു സംഭവം. വെള്ളന്നൂർ സ്വദേശിയായ അരുൺ ചാവി സ്കൂട്ടറിൽ തന്നെ വച്ച് ഹോട്ടലിൽ പോയ തക്കത്തിനാണ് മോഷണം നടന്നത്.
An Andhra native, working as a driver in Kozhikode, was arrested for stealing a scooter that was parked with the key left in it outside a hotel. The incident occurred in front of Sangamam Hotel, Kunnamangalam. The accused was caught by local police.














