Kozhikode: നടുവണ്ണൂർ സ്വദേശി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടത്തിൽ പ്രതിയായ കാർ ഡ്രൈവർ താനൂർ സ്വദേശി റിയാസ് വ്യാജ ചികിത്സയ്ക്ക് അറസ്റ്റിലായ ആൾ. നഴ്സായ ഇയാൾ മലപ്പുറത്ത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. റിയാസ് ഇപ്പോൾ ജാമ്യത്തിലാണ്.
സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം നടന്നത്. നടുവണ്ണൂർ സ്വദേശി ഗോപാലനാണ് മരിച്ചത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം ബ്ലൂ ഡയമണ്ട് മാളിന് മുൻവശത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ഗോപാലനെയും മറ്റൊരു യുവതിയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു.
മനപൂർവമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ പ്രകാരം കാറോടിച്ച റിയാസിനെ നടക്കാവ് പോലിസ് അറസ്റ്റ് ചെയതു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
A car accident in Kozhikode that killed Naduvannur native Gopalan has taken a twist after it was revealed that the driver, Riyas from Tanur, is already an accused in a fake doctor fraud case. Riyas, a nurse, had previously been arrested for posing as a doctor in Malappuram. He was out on bail at the time of the accident. Police arrested him again for reckless driving and culpable homicide, but he has since been released on bail.