Kozhikode നഗരത്തില്‍ കെട്ടിടത്തിനു മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

hop thamarassery poster

Kozhikode: നഗരത്തില്‍ ബീച്ച് പരിസരത്തെ കെട്ടിടത്തിനു മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. ലൈറ്റ് ഹൗസിന് സമീപമുള്ള മർച്ചന്റ് നേവി ക്ലബ് കെട്ടിടത്തിന് മുകളിൽ കയറിയായിരുന്നു ആത്മഹത്യാ ഭീഷണി. ഒടുവിൽ, പോലീസും ഫയർഫോഴ്സും ചേർന്ന് ഒരു മണിക്കൂറോളം നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്. ഒടുമ്പ്ര സ്വദേശിയായ റോഷനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. വായിൽ കുപ്പിച്ചില്ലുമായാണ് റോഷൻ കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച്ചത്. വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ചിലർ തന്നെ മർദ്ദിച്ചെന്നും ഇവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പ്രതിഷേധവും ആത്മഹത്യാശ്രമവും. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കാൻ സാധിച്ചത്. റോഷന്റെ മാതാവും സംഭവസ്ഥലത്ത് എത്തിയിരുന്നു.

 

 


In Kozhikode, Roshon from Oduppra threatened suicide by climbing the Merchant Navy Club building near the Lighthouse. He claimed he was beaten over a vehicle theft allegation and demanded police action. After an hour of negotiations involving the police and fire force, he was safely brought down. His mother was present at the scene.

i phone xs 2

test