Kozhikode: മയക്ക് മരുന്ന് മാഫിയക്കെതിരെ നടപടി ശക്തമാക്കി കോഴിക്കോട് സിറ്റി പൊലീസ്. തുടർച്ചയായി കേസുകളിൽ അകപ്പെടുന്ന പ്രതികളുടെ വസ്തുക്കൾ കണ്ടു കെട്ടാൻ തീരുമാനം എടുത്തതായി സിറ്റി പൊലിസ് കമ്മിഷണർ രാജ്പാൽ മീണ വ്യക്തമാക്കി. മയക്ക് മരുന്ന് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലിസ് നടപടി കർശനമാക്കുന്നത്.
പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ഒപ്പം ഡ്രോൺ ക്യാമറ പെയോഗിച്ചുള്ള പരിശോധനയിലും നിരവധി ലഹരിവേട്ടയാണ് പൊലിസ് നടത്തിയത്. മയക്ക് മരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്നവരും ഇതിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരുടെയും വസ്തുക്കൾ കണ്ടു കെട്ടാനും കരുതൽ തടങ്കൽ ഏർപ്പെടുത്താനുമാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഹാഷിം നാലുകുടി പറമ്പ് എന്നയാൾക്കെതിരെ നടപടി എക്കാനും തീരുമാനിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.
ലഹരി പെയോഗിക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടുകൾ ആയി മാർക്ക് ചെയ്ത് പരിശോധന കർശനമാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.