Kozhikode പട്ടാപ്പകൽ 40 ലക്ഷം കവർന്നിട്ട് ഒരു ദിവസം പിന്നിടുന്നു; പ്രതിയെ കുറിച്ച് സൂചനയില്ലാതെ പൊലീസ്

hop thamarassery poster

Kozhikode: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതം. പ്രതിയായ പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ ലാല്‍ ജില്ല വിട്ടു പോയിട്ടില്ല എന്നാണ് നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ എന്ന യുവാവ് സ്കൂട്ടറില്‍ കടന്നു കളഞ്ഞു എന്നാണ് കേസ്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണമടങ്ങിയ ബാഗ് പ്രതി തട്ടിപ്പറിച്ചത്. കൃത്യം നടക്കുമ്പോള്‍ ഇസാഫ് ബാങ്കിലെ ഏഴ് ജീവനക്കാര്‍ കൂടി സമീപത്തുണ്ടായിരുന്നു. ഇവരുടെ വിശദ മൊഴി ഇന്നലെ രേഖപ്പെടുത്തിയെങ്കിലും ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും. ഇസാഫ് ബാങ്ക് ശാഖയിലെ CCTVകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്.

 

 


Kozhikode police are investigating a ₹40 lakh robbery where a suspect snatched a cash bag from an Isaf Bank employee in Pantheerankavu and escaped on a scooter. With seven staff present during the midday heist, authorities are reviewing CCTV footage and probing potential insider links as the prime accused, Shibin Lal, remains within the district. The brazen daylight theft has raised questions about bank security protocols during cash handling.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test