Kozhikode ധർമസ്ഥല തിരോധാന കേസ്: ലോറി ഉടമ മനാഫിന് S.I.T നോട്ടീസ്

hop thamarassery poster
Kozhikode: ധർമസ്ഥല തിരോധാന കേസ് അന്വേഷിക്കുന്ന S.I.T കോഴിക്കോട് സ്വദേശി മനാഫിന് നോട്ടീസ് അ‍യച്ചു. ധർമസ്ഥലയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനായ മനാഫിനോട് ഇന്ന് രാവിലെ 10ന് S.I.T ഓഫീസിൽ ഹാജരാകണമെന്നാണ് ജിതേന്ദ്രകുമാർ IPS നൽകിയ നിർദേശം. ഇലക്ട്രോണിക് തെളിവുകളടക്കം എല്ലാ രേഖകളും സഹിതം ഹാജരാകണമെന്നും അല്ലെങ്കിൽ കടുത്ത ശിക്ഷ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

ഒരു വർഷം മുൻപ് ഷിരൂരിൽ മണ്ണിടിച്ചിലിൽ മലയാളി ലോറി ഡ്രൈവർ അർജുൻ മരണപ്പെട്ടതോടെയാണ് മനാഫ് വാർത്തകളിൽ നിറയുന്നത്. മനാഫിന്റെ ഉടമസ്ഥതയിലുള്ള ലോറി ഉൾപ്പെടെയാണ് കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുനെ കാണാതാവുന്നത്. മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിൽ സമീപത്തെ ഗംഗാവാലി പുഴയിൽനിന്ന് ലോറിക്കുള്ളിൽ അകപ്പെട്ട നിലയിൽ അർജുന്റെ മൃതദേഹം കണ്ടെടുക്കുകന്നത്. മനാഫ് ഉൾപ്പെടെയുള്ളവരുടെ നിരന്തര ഇടപെടലുകളെ തുടർന്നാണ് നിരവധി തവണ നിർത്തിവെച്ച തിരച്ചിൽ പുനരാരംഭിക്കുന്നതും മൃതദേഹം കണ്ടെത്തുന്നതും.

സംഭവസ്ഥലത്തിനടുത്ത് വാടകവീടെടുത്ത് താമസിച്ചാണ് അര്‍ജുനുവേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായത്. 2024 ജൂലൈ 16ന് അപകടത്തിൽപെട്ട അർജുന്റെ മൃതദേഹം ഏകദേശം രണ്ടര മാസത്തിനുശേഷം സെപ്റ്റംബര്‍ 25നാണ് കണ്ടെത്തുന്നത്. 12 അടി താഴ്ചയിലായിരുന്ന ലോറി ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തി കരയ്‌ക്കെത്തിച്ചത്.

 

 


The S.I.T. has issued a notice to Kozhikode native Manaf, chairman of the Dharmasthala Action Committee, instructing him to appear with all relevant documents and electronic evidence regarding the disappearance case. Manaf became prominent after the death of Malayali lorry driver Arjun in a Shirur landslide, where his lorry went missing. Following repeated interventions, Arjun’s body was found inside the lorry in the Gangavali river after two and a half months of searching.

i phone xs 2

test