Kozhikode ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ട് കവര്‍ച്ച

hop thamarassery poster

Kozhikode: ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് 8500 രൂപയും ഫോണും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് കല്ലായിൽ വെച്ചാണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്. ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ട ശേഷം വേഗതകുറച്ചു കല്ലായി ഭാഗത്തേക്ക്‌ പോകുന്നതിനിടയിൽ ആണ് സംഭവം. ട്രെയിനിലെ ബാത്‌റൂമിൽ പോകുന്നതിനിടെ ഡോറിന് സമീപത്തു നിന്ന് വീട്ടമ്മയെ താഴേക്കു തള്ളിയിടുകയായിരുന്നു. പിടിവലിക്കിടെ മോഷ്ടാവും താഴേക്കു വീണു. ഇതിനിടയിൽ മോഷ്ടാവ് വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ചിരുന്നു. ബാഗിലുണ്ടായിരുന്ന 8500 രൂപയും ഫോണും നഷ്ടമായി. സംഭവത്തിന്‌ ശേഷം ബാഗുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

 

 


A housewife in Kozhikode was pushed off the Sampark Kranti Express near Kallayi and robbed of ₹8,500 and a phone. She sustained a head injury and is under treatment. The thief escaped, and police are investigating.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test