Kozhikode, ചാത്തമംഗലം എൻഐടിക്ക് മുന്നിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ അവകാശവാദം ഉന്നയിച്ച് എൻ ഐ ടി മാനേജ്മെൻറ് സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തു.പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രി 9 മണിയോടെ സ്ഥലത്തെത്തിയാണ് ബോർഡുകൾ നീക്കിയത്.
ചാത്തമംഗലം പന്ത്രണ്ടാം മൈൽ മുതൽ കാട്ടാങ്ങൽ വരെയുള്ള റോഡ് എൻഐടിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്നാണ്ബോർഡിൽ എഴുതിയത്.