Kozhikode, Palestine Solidarity; A prayer meeting was held image

Kozhikode, ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; സമസ്ത പ്രാർത്ഥന സംഗമം നടത്തി

hop thamarassery poster

Kozhikode: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലും സമസ്ത പ്രാര്‍ഥനാ സംഗമങ്ങള്‍. സമസ്ത ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സംഗമങ്ങള്‍ നടക്കുന്നത്.

ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്‌റാഈല്‍ ഭരണകൂടം നടത്തുന്ന കിരാത നടപടി അവസാനിപ്പിക്കുക, ശാശ്വത പ്രശ്‌ന പരിഹാരത്തിന് ലോകരാജ്യങ്ങള്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയും ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരവും സമാധാനവും ഉണ്ടാകുന്നതിനും വേണ്ടിയാണ് പ്രാര്‍ഥനാ സംഗമങ്ങള്‍ നടത്തുന്നത്. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കാസര്‍കോട്ട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്തും കണ്ണൂരില്‍ സ്റ്റേഡിയം കോര്‍ണറിലും വയനാട്ടില്‍ കല്‍പറ്റ, Kozhikode മുതലക്കുളം മൈതാനി, മലപ്പുറം ഈസ്റ്റില്‍ സുന്നി മഹല്‍ പരിസരം, മലപ്പുറം വെസ്റ്റില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍ പരിസരം, പാലക്കാട്ട് വല്ലപ്പുഴ, തൃശൂരില്‍ ശക്തന്‍ തമ്പുരാന്‍ നഗര്‍ എം.ഐ.സി പരിസരം, എറണാകുളം ആലുവ, കോട്ടയം ടൗണ്‍, ആലപ്പുഴ വണ്ടാനം, ഇടുക്കി തൊടുപുഴ, പത്തനംതിട്ട സമസ്ത മഹല്‍ പരിസരം, കൊല്ലം കൊല്ലൂര്‍വിള, തിരുവനന്തപുരം ആലങ്കോട് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് സംഗമങ്ങള്‍ നടന്നത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test