Kozhikode: പ്ലസ്ടു വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി അബ്ദുൽ ഗഫൂർ (50) ആണ് പിടിയിലായത്. കുന്ദമംഗലം പൊലീസാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽകുകയായിരുന്ന വിദ്യാർഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായ പ്രതി തന്റെ ഓട്ടോയിൽ നിർബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥിനി വാഹനം നിർത്തുന്നതിനായി ബഹളം ഉണ്ടാക്കിയപ്പോൾ വാഹനത്തിൽനിന്നു ഇറക്കി പ്രതി രക്ഷപ്പെട്ടു.
വിദ്യർഥിനി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും കുന്ദമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിധിൻ, ജിബിഷ എന്നിവർ ചേർന്ന് പ്രതിയെ കുന്ദമംഗലത്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
A 50-year-old auto driver, Abdul Gafoor, was arrested in Kozhikode for sexually assaulting a Plus Two student. The accused lured the girl into his auto by offering her a ride home from the bus stop but instead assaulted her. She managed to escape by creating a disturbance, leading to his arrest under the POCSO Act. The Kundamangalam police acted swiftly, registering the case and detaining the suspect.