kozhikode-robbery-gang-known-as-father-and-sons-arrested

കോഴിക്കോട് (Kozhikode) “ബാപ്പയും മക്കളും” എന്നറിയപ്പെടുന്ന മോഷണസംഘം വീണ്ടും അറസ്റ്റില്‍

hop thamarassery poster
Kozhikode City: ബാപ്പയും മക്കളും എന്നറിയപ്പെടുന്ന മോഷണസംഘം വീണ്ടും അറസ്റ്റില്‍. മലാപ്പറമ്പിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നു കാണാതായ മൊബൈല്‍ ഫോണുകളടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരില്‍നിന്ന് കണ്ടെടുത്തു.

ചക്കുംകടവ് സ്വദേശി ഫസലുദ്ദീന്‍ (43) മക്കളായ മുഹമ്മദ് ഷിഹാല്‍ (19), ഫാസില്‍ (21) എന്നിവരും കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ് (19), മാത്തോട്ടം സ്വദേശി അന്‍ഷിദ് (26) എന്നിവരാണ് അറസ്റ്റിലായത്. നല്ലളം സ്‌റ്റേഷനിലെ ബൈക്ക് മോഷണ കേസില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ മേയ് ആറിനാണ് തായിഫും ഷിഹാലും ജാമ്യത്തിലിറങ്ങിയത്.

Kozhikode മെഡിക്കല്‍ കോളജ് സ്‌റ്റേഷന്‍ പരിധിയില്‍ ആനശ്ശേരി കാവ് പരിസരത്ത് 30 പവന്‍ സ്വര്‍ണം മോഷണം പോയ അന്നുതന്നെയാണ് കസബ സ്‌റ്റേഷന്‍ പരിധിയില്‍ മൊബൈല്‍ഫോണ്‍ മോഷണം പോയത്. തുടര്‍ന്നാണ് രാത്രിയില്‍ നഗരത്തില്‍ കറങ്ങുന്ന സംഘത്തെ പിന്തുടരാന്‍ തുടങ്ങിയത്. ഇതില്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പതിനാലുകാരനെ തിങ്കളാഴ്ച അറസ്റ്റുചെയ്തിരുന്നു

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test