Kozhikode: വടകര കുന്നുമ്മക്കര നെല്ലാച്ചേരിയിൽ ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്യ സഹോദരി അറസ്റ്റിൽ.
ഓർക്കാട്ടേരി കല്ലേരി വീട്ടിൽ ഹഫ്സ (44) ആണ് അറസ്‌റ്റിലായത്. ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ സഹോദരിയാണ് ഹഫ്സ. ഹബീബിന്റെയും ഹഫ്സയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് ഹഫ്സ ഡിവൈഎസ്‌പി ആർ.ഹരി പ്രസാദ് മുൻപാകെ ഹാജരാകുകയായിരുന്നു. എടച്ചേരി പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തി. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എ.എം.ഷീജയുടെ മുൻപാകെ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു.