Mukkam: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ സമ്മേളനവും യാത്രയയപ്പും എ.ഇ.ഒ റ്റി.ദീപ്തി ഉദ്ഘാടനം ചെയ്തു.
Mukkam എം.എം.ഒ.എൽ.പി സ്കൂളിൽ വെച്ചു നടന്ന പരിപാടിയിൽ സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകരായ എ.എം നിസാർ ഹസൻ, കെ.അബ്ദുറസാഖ്, മിനി ജോൺ, സി.ലൗലി റ്റി.ജോർജ്, പി.ജെ മേരി എന്നിവർക്ക് എ.ഇ.ഒ റ്റി.ദീപ്തി ഉപഹാരങ്ങൾ സമ്മാനിച്ചു. സിബി കുര്യാക്കോസ്, സി.കെ ഷമീർ, കെ.പി ജാബിർ, ജിബിൻ പോൾ, ജെയിംസ് ജോഷി, റോയ് മുരിക്കോലിൽ, സുനിൽ പോൾ, കെ.യു ജെസി തുടങ്ങിയവർ പ്രസംഗിച്ചു. കെ.ആർ മീവാർ, ട്രീസമ്മ ജോസഫ്, സെലിൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.