Kozhikode: കോടഞ്ചേരിയിലെ മലബാർ റിവർ ഫെസ്റ്റിവെലിന്റെ ഭാഗമായി നടത്തുന്ന കയാക്കിംഗ് കാണാൻ ഉല്ലാസയാത്ര ഒരുക്കി KSRTC ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയതികളിൽ നടക്കുന്ന ഒമ്പതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് കാണാനും മൺസൂൺ ഗ്രാമീണ ടൂറിസത്തിനും അവസര മൊരുക്കുകയാണ് കെ.എസ്ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ Thamarassery യും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കെ.എസ്.ആർ.ടി.സി ബസിലാണ് മൺസൂൺ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.
രണ്ട് ടൂർ പാക്കേജുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 7.30ന് Kozhikode KSRTC ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന യാത്ര വനപർവ്വം, തുഷാരഗിരി, കയാക്കിംഗ് മേള നടക്കുന്ന പുലിക്കയം, അരിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി 7.30ന് തിരിച്ചെത്തും. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 750 രൂപയാണ് ഈടാക്കുന്നത്.
രാവിലെ ഏഴിന് Kozhikode KSRTC ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ യാത്ര കോഴിപ്പാറ വെള്ളച്ചാട്ടം, നായാടംപൊയിൽ കയാക്കിംഗ് സെന്റർ, തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി ഏഴിന് കോഴിക്കോട്ട് തിരിച്ചെത്തും. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 1150 രൂപയാണ് ഈടാക്കുക.