ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിച്ച KSRTC സ്വിഫ്റ്റ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു

hop thamarassery poster

Kozhikode: ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിച്ച KSRTC സ്വിഫ്റ്റ് ഡ്രൈവറെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജയേഷിനെതിരെയാണ് നടപടി.

തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ഡ്രൈവിങ്ങിനിടയിൽ ജയേഷ് ഫോൺ ഉപയോഗിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

KSRTC തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും 24ന് സുൽത്താൻബത്തേരിയിലേക്ക് സർവീസ് പോയ RPK 125 സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സ് 25ന് രാവിലെ താമരശ്ശേരി ചുരം കയറുമ്പോൾ ആണ് ബസ്സിലെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ബസ്സിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് KSRTC വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും ഏറ്റവും നിരുത്തരവാദപരമായ പ്രവർത്തിയുമാണ് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജയേഷിനെ സസ്പെൻഡ് ചെയ്ത‌ത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഏറെ പ്രാധാന്യമേറിയതാണെന്ന് KSRTC അറിയിച്ചു. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ KSRTC  ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകു ന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും KSRTC വ്യക്തമാക്കിയിട്ടുണ്ട്.

 

 


A KSRTC Swift driver named Jayesh from Thiruvananthapuram Central was suspended after a passenger recorded and shared a video of him using his phone while driving dangerously on the Thamarassery ghat. Following an investigation by KSRTC vigilance, Jayesh was found guilty of serious negligence. KSRTC emphasized passenger and staff safety and warned of strict actions against such irresponsible behavior in the future.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test