Kunnamangalam: കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു കുന്ദമംഗലം കോ.ഓപ്പറേറ്റീവ് റൂറൽ ഹൗസിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സംഗമത്തിൽ സംഘം പ്രസിഡൻ്റ് എം.പി കേളുക്കുട്ടി അധ്യക്ഷം വഹിച്ചു.
സംഘം വൈസ് പ്രസിഡൻ്റ് സി പി.രമേശൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സംഘം ഡയറക്ടർമാരായ പ്രേമകുമാരി, തുഷാര, ശോഭന.ടി നേതൃത്വം നൽകി. സംഘം ഭരണ സമിതി അംഗങ്ങളും മെമ്പർമാരും ജീവനക്കാരും പങ്കെടുത്തു. സംഘം ഡയറക്ടർ എം.കെ കണ്ണൻ സ്വാഗതവും സെക്രട്ടറി കൃഷ്ണപ്രസാദ്.വി പി.നന്ദിയും പറഞ്ഞു.
An anti-drug awareness meeting and pledge were held in Kunnamangalam as part of a district-wide campaign. The event was led by the Kunnamangalam Co-operative Rural Housing Society with active participation from the society’s officials, members, and staff.