Kunnamangalam: താഴെ വര്യട്ട്യാക്കിൽ അടച്ചിട്ട വീട്ടിൽ മോഷണം. ഏഴ് പവനും 10,000 രൂപയും രണ്ട് ടാബ്‌ലെറ്റുകളും നഷ്ടമായി. ശനിയാഴ്ച സന്ധ്യയോടെയാണ് പ്രവാസിയായ ചേരും കുഴിയിൽ മെഹറൂഫിന്റെ വീട്ടിൽ മോഷണം നടന്നത്.
വയനാട്ടിലേക്ക് യാത്ര പോയതായിരുന്നു വീട്ടുകാർ. വീടിന്റെ കളിമൺ ജാളി പൊളിച്ച ശേഷം ഗ്ലാസ് തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാര തകർത്താണ് അതിൽ സൂക്ഷിച്ച സ്വർണവും പണവും മോഷ്ടിച്ചത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധിച്ചു. സബ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.