Kozhikode: കോഴിക്കോട് Kuttikkattoor സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യ പ്രതി സമദ്, കൂട്ടു പ്രതി സുലൈമാൻ എന്നിവരിൽ നിന്ന് സൈനബയുടെ സ്വർണ്ണം തട്ടിയെടുത്ത സംഘത്തിലുള്ളയാളാണ് ശരത്.
ഇയാളിൽ നിന്ന് സൈനബയുടെ മാല ഉൾപ്പെടെ ആറര പവൻ സ്വർണ്ണവും കണ്ടെടുത്തു. ഗൂഡല്ലൂരിൽ നിന്നാണ് ശരത് പിടിയിലായത്. Kozhikode JFCM മൂന്നാം കോടതിയിൽ ഹാജരാക്കിയ ശരതിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഇക്കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി സമദ് കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയതായി Kozhikode കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. സമദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തില്‍ പരിശോധന നടത്തി, സൈനബയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പ്രതികള്‍ സൈനബയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണവും പണവും ഇതു വരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളില്‍ നിന്ന് മറ്റൊരു സംഘം ഈ സ്വര്‍ണ്ണവും പണവും തട്ടിയെടുത്തെന്ന വിവരമാണ് പൊലീസിനുള്ളത്.