പെര്‍ണം റെയില്‍വേ തുരങ്കത്തിലെ മണ്ണിടിച്ചില്‍; വൈകിയോടുന്ന ട്രെയിനുകളുടെ സമ്പൂര്‍ണവിവരം അറിയാം.

hop thamarassery poster
പെര്‍ണം റെയില്‍വേ തുരങ്കത്തിലെ മണ്ണിടിച്ചിലെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നത് തുടരുന്നു.
കേരളത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ 6 ട്രെയിനുകള്‍ പുനക്രമീകരിച്ചു.
കൊങ്കണ്‍ പാതയിലെ പെര്‍ണം റെയില്‍വേ തുരങ്കത്തിലാണ് കനത്ത മഴക്കിടെ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. ഇവ നീക്കം ചെയ്‌തെങ്കിലും ട്രെയിന്‍ ഗതാഗതം സാധാരണ നിലയില്‍ ആയിട്ടില്ല. കഴിഞ്ഞ 3 ദിവസമായി ദീര്‍ഘ ദൂര ട്രെയിനുകള്‍ വൈകി ഓടുന്നു.
16346 നേത്രാവതി എക്‌സ്പ്രസ് 15 മണിക്കൂര്‍ വൈകി നാളെ പുലര്‍ച്ചെ 1 മണിക്കാകും പുറപ്പെടുക. 22114 കൊച്ചുവേളി ലോകമാന്യതിലക് എക്‌സ്പ്രസ് 39 മണിക്കൂര്‍ വൈകി ഓടുകയാണ്. 12522 രപ്തിസാഗര്‍ എക്‌സ്പ്രസ് 12 മണിക്കൂര്‍ വൈകി ഇന്ന് രാത്രി 11 മണിക്കാകും പുറപ്പെടുക. 16335 ഗാന്ധിധാം നാഗര്‍കോവില്‍ എക്‌സ്പ്രസ് 12 മണിക്കൂര്‍ വൈകി രാത്രി 11.10 ന് പുറപ്പെടും. 22149 എറണാകുളം പൂനെ പൂര്‍ണ എക്‌സ്പ്രസ് ഇന്ന് രാത്രി 10.30 നാകും പുറപ്പെടുക. 20931 കൊച്ചുവേളി ഇന്‍ഡോര്‍ എക്‌സ്പ്രസ് 6 മണിക്കൂര്‍ 35 മിനിറ്റ് വൈകി ഓടുകയാണ്. ദിവസങ്ങളായി തുടരുന്ന നിയന്ത്രണം ദീര്‍ഘ ദൂര യാത്രക്കാരെയാണ് ഏറെ വലക്കുന്നത്.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test