Thamarassery: താമരശേരി പഞ്ചായത്തിലെ അഴിമതിയിക്കും ഭരണസ്തഭത്തിനുമെതിരെ LDF ന്റെ നേതത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭരണം കൈയ്യാളുന്ന മുസ്ലീം ലീഗിലെ വിഭാഗീയത പഞ്ചായത്തിൽ ഭരണസ്തംഭനത്തിന് കാരണമായിരിക്കുകയാണ്. മുസ്ലീം ലീഗ് അംഗമായ വനിതയായ പഞ്ചായത്ത് വൈസ്പ്രസിഡന്റിനെതിനെ പരസ്യമായി അപമാനിക്കുന്നനിലയിലേക്കെത്തി. മുസ്ലീം ലീഗിലെ തന്നെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ത്രിത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയതായി കാണിച്ച് നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ്. ഭരണപക്ഷത്തിലെ ഒരുവിഭാഗത്തിന്റെ അഴിമതിയ്ക്കെതിരെ ശബ്ദമുയർത്തിയത്തിനെ തുടർന്നാണ് വൈസ് പ്രസിഡന്റിനെതിരെ ആക്ഷേപിക്കുന്നത്. ഇൗ വിഷയങ്ങളെല്ലാം ഉന്നയിച്ചാണ് LDF ശനിയാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക്മാർച്ച് നടത്തുന്നത്. രാവിലെ പത്ത് മണിക്ക് താമരശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്നും മാർച്ച് ആരംഭിക്കും തുടർന്ന് നടക്കുന്ന പൊതുയോഗം LDF കൊടുവളളി നിയോജകമണ്ഡലം കൺവീനർ കെ ബാബു ഉദ്ഘാടനം ചെയ്യും. LDF താമരശേരി പഞ്ചായത്ത് കൺവീനർ ടി കെ അരവിന്ദാക്ഷൻ, കണ്ടിയിൽ മുഹമ്മദ്, വി കെ അഷറഫ്,പഞ്ചായത്തംഗങ്ങളായ പി സി അബ്ദുൾ അസീസ്,എ പി മുസ്തഫ, എം വി യുവേഷ് എന്നിവർ പങ്കെടുത്തു.
The LDF is set to conduct a protest march to the Thamarassery panchayat office on Saturday, accusing the ruling Muslim League of internal factionalism, corruption, and the public humiliation of the woman vice president. The protest aims to expose governance failure and demand accountability. The march will start at 10 AM and conclude with a public meeting.