Wayanad: മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട് വട്ടത്തുവയൽ മഞ്ഞളം കോളനിയിലെ വിജയിയെയാ ണ് ശിക്ഷിച്ചത്. 40,000 രൂപ പിഴയടക്കാ നും കോടതി വിധിച്ചു. 2020 സെപ്‌തംബർ 24ന് രാത്രിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം.മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യ സിനിയെ കഴുത്തിലും നെഞ്ചിലും പരികേൽപ്പിച്ച ശേഷം തലചുമരിൽ ഇടിച്ചാ യിരുന്നു കൊലപ്പെടുത്തിയത്.