Kaithapoyil: ആറാം ക്ലാസിലെ കൊച്ചു മിടുക്കി ആയിഷ റസ്വിയയുടെ കവിതാ സമാഹാരത്തിന്റെ കയ്യെഴുത്തു പതിപ്പായ ‘കുഞ്ഞുമൊഴികൾ’ താമരശ്ശേരി AEO പൗളി മാത്യുവിന് കൈമാറി വായനാദിന മാസാചരണത്തിന് കൈതപ്പൊയിൽ ജിഎം യുപി സ്കൂളിൽ തുടക്കമായി.
വാർഡ് മെമ്പർ രാധ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രഥമ അധ്യാപകൻ ഷാബു കെ സ്വാഗതവും കൊടുവള്ളി ബി പി സി മെഹറലി വി എം മുഖ്യപ്രഭാഷണവും നടത്തി. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജ്മുന്നിസ ഷെരീഫ്, കൊടുവള്ളി BRC ട്രെയിനർ അഷറഫ് മാസ്റ്റർ, ഷാജഹാൻ, അധ്യാപകൻ Dr. രതീഷ് കുമാർ എന്നിവരുടെ സാന്നിധ്യംകൊണ്ട് വേദി ശ്രദ്ധേയമായി. മുഖ്യ പ്രഭാഷകൻ മെഹറലി വി എം കവിതകളിലൂടെയും കഥകളിലൂടെയും കുട്ടികളെ വായനയുടെ അത്ഭുതലോകം പരിചയപ്പെടുത്തിയ സദസ്സിന് സ്കൂളിലെ അധ്യാപകൻ രാഹുൽ ദാസ് നന്ദി രേഖപ്പെടുത്തി.
Reading Month celebrations at GM UP School, Kaithapoyil, began with sixth-grade student Aysha Raswiya handing over her handwritten poetry collection “Kunjumozhikal” to AEO Pauli Mathew. The event featured addresses by local leaders and educators, emphasizing the joy of reading through poetry and stories.