തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക – 3 ദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ

hop thamarassery poster

തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് 3 ദിവസത്തിനകം ഒന്നേകാൽ ലക്ഷം അപേക്ഷകൾ ലഭിച്ചു. അപേക്ഷകളിൽ 105948 എണ്ണം പേര് ചേർക്കുന്നതിനും, മറ്റുളളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ  എന്നിവയ്ക്കുമാണ്. പേര് ചേർക്കുന്നതിനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകൾ ആഗസ്റ്റ് 7 വരെ നൽകാം.

 

കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ നൽകേണ്ടത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ERO യ്ക്ക് ലഭ്യമാക്കണം. ഫാറം 5 ലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നൽകുന്നതും സ്വീകരിക്കും.

 

ജൂലൈ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 2,66,78,256 വോട്ടർമാർ ഉണ്ടായിരുന്നു. 2020 ലെ പൊതു തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർപട്ടിക ഉപതിരഞ്ഞെടുപ്പുകൾക്കായും 2023 ലും 2024 ലും സമ്മറി റിവിഷൻ നടത്തിയും പുതുക്കിയാണ് കരട് പട്ടിക തയ്യാറാക്കിയിരുന്നത്. അത്തരത്തിൽ പുതുക്കിയ വോട്ടർ പട്ടികയിലെ ഒരു വോട്ടറെപ്പോലും ഒഴിവാക്കാതെയാണ് പുതിയ വാർഡുകളിലേക്കുളള കരട് പട്ടിക തയ്യാറാക്കിയത്.

2020 ലെയോ അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലെയോ പട്ടികയിൽ നിന്നും മരണപ്പെട്ടതോ താമസം മാറിയതോ, ഇരട്ടിപ്പോ ആയ 8,76,879 അനർഹരെ ഒഴിവാക്കിയും പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57460 പേരെ ഉൾപ്പെടുത്തിയുമാണ് 2023 ൽ സമ്മറി റിവിഷൻ നടത്തിയത്. 2024 ൽ അത്തരത്തിൽ അനർഹരായ 452951 പേരെ ഒഴിവാക്കിയും അർഹതപ്പെട്ട 268907 പേരെ ചേർക്കുകയും ചെയ്തിരുന്നു. വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനക്രമീകരിച്ചത്. നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളിൽ പുനക്രമീകരിച്ചതിൽ പിശക് മൂലം വാർഡോ, പോളിംഗ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന്  ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

 

 


Over 1.5 lakh applications were received within 3 days for updates to the local body draft voter list in Kerala. These include name additions, corrections, and deletions. The application deadline is August 7. The updated list is based on prior election data and includes extensive revisions from 2023 and 2024. Following ward reorganization, voters are urged to check their details, and officials have been directed to correct any errors.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test