Madavoor കോഴി വേയ്സ്റ്റ് തള്ളിയവർക്കെതിരെ നടപടി, ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി

hop thamarassery poster

Madavoor: ഗ്രാമ പഞ്ചായത്തിലെ കൂട്ടുമ്പുറത്ത് താഴം മൂന്നാം പുഴ തോട്ടിൽ കോഴി വേയ്സ്റ്റ് തള്ളിയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പൂനൂർ പുഴ സംരക്ഷണസമിതി സെക്രട്ടറി:മജീദ് പൂളക്കാടി ആവിശ്യപ്പെട്ടത് പ്രകാരം മടവൂർ ഗ്രാമ പഞ്ചാത്ത് പ്രസിഡന്റും 7ആം വാർഡ്‌ മെമ്പറുമായ ശ്രീ:സന്തോഷ് മാസ്റ്റർ, ശ്രീമതി ഫാത്തിമ മുഹമ്മദ് വൈസ് പ്രസിഡണ്ട് സ്വേഷ്മ സുജിത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ഷൈനി തായാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല ബഷീർ, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ എന്നിവരും നാട്ടുകാരും ചേർന്നു കൊണ്ട് കോഴി വേസ്റ്റ് കൊണ്ട് തള്ളിയ ഭാഗങ്ങൾ സന്ദർശിക്കുകയും ഈ സാമൂഹിക വിരുദ്ധർക്കെതിരെ മടവൂർ ഗ്രാമപഞ്ചായത്ത് ശക്തമായ നടപടി കൈക്കൊള്ളും എന്നും ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി .

തുടർന്ന് മടവൂർ ഗ്രാമപഞ്ചായത്തിലെ ഓരോ കോഴിക്കടകളിലും  അറവ് കടകളിലും മത്സ്യ കടകളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നോട്ടീസ് നൽകമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്: സന്തോഷ് മാസ്റ്റർ ഉറപ്പുനൽകി.

കുന്ദമംഗലം പേലീസിൽ വിവരം അറീച്ചതിനെ തുടർന്ന് 16ആം വാർഡ്‌ മെമ്പർ സി. പി.അസീസ്
വാർഡ് മെമ്പർമാരായ പുറ്റാൾ മുഹമ്മദ്, വാസു ദേവൻ, ഫെബിന അബ്ദുൽ അസീസ് എന്നിവരും ചേർന്ന് പോലീസിന്ന് സംഭവം വിവരിച്ചു കൊടുക്കുകയും ഈ ജനദ്രോഹ നടപടിക്കെതിരെ കേസെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. പോലീസിന്റെ ഭാഗത്ത് നിന്നും ഉടൻ നടപടി ഉണ്ടാവുമെന്ന് മെമ്പർമാർക്ക് ഉറപ്പ് നൽകി.

 

 


In Madavoor, poultry waste was illegally dumped into the Thazham Moonaam Puzha stream at Koottumpuram. Following a complaint from the Poonoor River Protection Committee, panchayat officials, including the president and ward members, inspected the site and assured strict action against the culprits. Notices will be issued to all meat and fish shops under the panchayat. The issue was also reported to Kunnamangalam Police, who promised immediate action based on ward members’ requests.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test