Kondotty: ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി മരിച്ചു. കിഴിശ്ശേരി സ്വദേശി അത്തിക്കോടൻ മുഹമ്മദ് ജാബിർ( 34 )ആണ് മരിച്ചത്. കൊണ്ടോട്ടി തലേക്കരയിൽ വീടിൻ്റെ പെയ്ൻ്റിംഗ് ജോലി ചെയ്യുന്നതിനിടയിൽ ഉയരത്തിൽ നിന്നും ജാബിർ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ജാബിറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
In Kondotty, 34-year-old Muhammad Jabir from Kizhisseri died after falling from a height while painting a house in Thalekkara. Despite being taken to the hospital quickly, he succumbed to his injuries.