Malappuram, കാട്ടുപന്നി കുറുകെ ചാടി; സ്‌കൂട്ടര്‍ മറിഞ്ഞ് വയോധികന് ധാരുണാന്ത്യം

hop thamarassery poster
Malappuram: കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മലപ്പുറം എടവണ്ണ പാലപ്പറ്റയിലാണ് ദാരുണസംഭവം. അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുള്‍ ഹമീദാണ് മരിച്ചത്.
ഇന്നലെ രാത്രി 12മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ഇദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു.ഇദ്ദേഹത്തെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എടവണ്ണ പാലപ്പറ്റ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് സാധാരണയാണ്.
നിരവധി തവണ പരാതി പറഞ്ഞിട്ടും ഇത്തരം കാര്യങ്ങളില്‍ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test