Mananthavady അഞ്ചുകുന്നിൽ വാഹനാപകടം; ഗൃഹനാഥൻ മരിച്ചു, ഭാര്യയുടെ നില ഗുരുതരം

hop thamarassery poster

Mananthavady: അഞ്ചുകുന്ന് ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. റിപ്പൺ സ്വദേശി അരീക്കാടൻ നൂറുദ്ധീൻ ആണ് മരിച്ചത്. ഇന്ന് നടന്ന അപകടത്തെ തുടർന്ന് ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നൂറുദ്ധീന്റെ ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

 


A Bolero-scooter collision at Anchukunnu, Mananthavady, claimed the life of Nooruddin from Rippon, while his wife sustained serious injuries and is under hospital care. Accident Rescue 24×7 volunteers handled the rescue, and the body is kept at Mananthavady Medical College. Police have started an investigation.

i phone xs 2

test