Mananthavady, മയക്കു മരുന്ന് വേട്ട; 204 ഗ്രാം എംഡി എംഎയുമായി 5 പേര്‍ പിടിയില്‍

hop thamarassery poster
Mananthavady: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തില്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് എക്‌സൈസ് ചെക്ക് പോസ്റ്റ് ടീമും ,വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ടീമും സംയുക്തമയി നടത്തിയ വാഹന പരിശോധനയില്‍ ബംഗളൂര്‍ ഭാഗത്തുനിന്നും കാറില്‍ കടത്തുകയായിരുന്ന 204 ഗ്രാം എംഡി എം എ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തു.ചുണ്ടേല്‍ എസ്റ്റേറ്റില്‍ കടലിക്കാട്ട് വീട്ടില്‍ ഫൈസല്‍ റാസി കെ .എം (32), മുട്ടില്‍ പരിയാരം പുതുക്കണ്ടി വീട്ടില്‍ മുഹമ്മദ് അസനൂല്‍ ഷാദുലി  (23), പുത്തൂര്‍ വയല്‍ അഞ്ഞിലി വീട്ടില്‍ സോബിന്‍ കുര്യാക്കോസ് (23), എറണാകുളം  കോതമംഗലം വെട്ടിലപ്പാറ പള്ളത്തുപാറ വീട്ടില്‍ മുഹമ്മദ് ബാവ.പി.എ (22), മലപ്പുറം  നിലമ്പൂര്‍ മണിമൂളി വാരിക്കുന്ന് ഡെല്‍ബിന്‍ ഷാജി ജോസഫ് (21)  എന്നിവരാണ് എക്‌സൈസ് പിടിയിലായത്.  ഡെല്‍ബിന്‍ ഷാജി ജോസഫും, മുഹമ്മദ് ബാവയും ബംഗളൂരില്‍ നെഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. മയക്കുമരുന്ന് കടത്തിയ
 കെഎല്‍ 12 എല്‍ 9740 നമ്പറിലുള്ള കാറും കസ്റ്റഡിയിലെടുത്തു.
കാറിന്റെ സ്റ്റിയറിംഗിനു കീഴിലായി ഇന്‍സുലേഷന്‍ ടേപ്പ് വച്ച് ഒട്ടിച്ച് വച്ച് മറച്ച നിലയിലായിരുന്നു 204 ഗ്രാം മെത്താഫിറ്റാമിന്‍ കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് വാങ്ങിയ മയക്കു മരുന്നായ മെത്താംഫിറ്റമിന്‍ കല്‍പ്പറ്റ ,വൈത്തിരി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പനയ്ക്കാണ് കൊണ്ടുവന്നത്.
എക്‌സൈസ് ടീമില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി കെ, ജിനോഷ് പി ആര്‍ ,അനൂപ് ഇ, രാമചന്ദ്രന്‍ എ.റ്റി.കെ, അജയ്യ കുമാര്‍ കെ.കെ, . എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ് ടി ജി ഉണ്ണികൃഷ്ണന്‍, സനൂപ് കെ എസ് , സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷിംജിത്ത് പി.എന്നിവരും ഉണ്ടായിരുന്നു.
2 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂരില്‍ നിന്ന് വാങ്ങിയ മെത്താഫിറ്റമിന് ഗ്രാമിന് 4000 രൂപ നിരക്കില്‍ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ മാസം വയനാട് എക്‌സൈസ് കണ്ടെടുക്കുന്ന മൂന്നാമത്തെ വലിയ മയക്കുമരുന്ന് കേസ് ആണിത്.20 വര്‍ഷം വരെ തടവു കിട്ടുന്ന കുറ്റമാണ്
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test