Mananthavady, Mancheri natives arrested with MDMA image

Mananthavady, എം.ഡി.എം.എയുമായി മഞ്ചേരി സ്വദേശികൾ പിടിയിൽ

hop thamarassery poster

Mananthavady: വയനാട് മാനന്തവാടിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. മാനന്തവാടി വള്ളിയൂർക്കാവ് റോഡ് ജംങ്ഷനിൽ വച്ചാണ് രണ്ട് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നായി 51.64 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

മഞ്ചേരി മേലങ്ങാടി കുറ്റിയം പോക്കിൽ വീട്ടിൽ കെ. പി മുഹമ്മദ്‌ ജിഹാദ്, തിരൂർ പൊന്മുണ്ടം നീലിയാട്ടിൽ വീട്ടിൽ അബ്ദുൽ സലാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പുതു വർഷത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ പിടി കൂടുന്നത്.

ഇന്ന് രാവിലെയാണ് പൊലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ പരിശോധിച്ചതിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. Mananthavady പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ. കെ സോബിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ യു. കെ മനേഷ്കുമാർ, മുഹമ്മദ്‌ അറങ്ങാടൻ, പി ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘവും ജില്ലാ ലഹരി വിരുദ്ധ സ്ക്വോഡും ചേർന്നാണ് ഇവരെ പിടി കൂടിയത്. ഇവർക്കെതിരെ എൻ.ഡി. പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test