Kodanchery KSEB ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

hop thamarassery poster
Kodanchery: തോട്ടിൽ കുളിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി വീണ് കുട്ടികൾ മരിക്കാൻ ഇടയായ സംഭവം KSEB യുടെ സുരക്ഷാ മുൻ കരുതലുകൾക്ക് വീഴ്‌ച്ച സംഭവിച്ചതിലും അപകടകരമായ രീതിയിൽ KSEB യുടെ ലൈനുകൾ പൊതുജനങ്ങൾക്ക് ഭീഷണിയായിട്ടും പൊതുജനങ്ങൾ നിരന്തരം പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത KSEB നടപടിയിൽ രണ്ടു കുട്ടികൾ ദാരുണമായി മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധിച്ചും മരണമടഞ്ഞ കുട്ടികൾക്ക് 25 ലക്ഷം രൂപ രൂപ നഷ്ട പരിഹാരം നൽകണമെന്നും കുട്ടികളുടെ മരണത്തിൽ നിരാലംബരായ കുടുംബത്തിലെ ഒരു അംഗത്തിന്  KSEB യിൽ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി  കോടഞ്ചേരി KSEB ഓഫീസിലേക്ക് മാർച്ചും ധരണയും നടത്തി.
KSEB അടിയന്തരമായി നഷ്ടപരിഹാരം നൽകി കുടുംബാംഗത്തിന് ജോലി നൽകിയില്ലെങ്കിൽ ശക്തമായ തുടർ സമരം നടത്തുമെന്നും  ഡിസിസി ജനറൽ സെക്രട്ടറി പി സി ഹബീബ് തമ്പി മാർച്ച്  ധരണയും ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് വടക്കേ മുറിയിൽ  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജോസ് പെരുമ്പള്ളി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോസ് പൈക, ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡണ്ട്  ഫ്രാൻസിസ് ചാലിൽ, ടോമി ഇല്ലിമൂട്ടിൽ, ബിജു ഓത്തിക്കൽ, ബാബു പെരിയപ്പുറം, സാബു അവണ്ണൂർ, സൂസൻ വർഗീസ്, ചിന്നാ അശോകൻ, കുമാരൻ കരിമ്പിൽ, തമ്പി കണ്ടത്തിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, വാസുദേവൻ ഞാറ്റുകാലായിൽ, ബേബി കളപ്പുര, ജോബി പുതിയ പറമ്പിൽ, ഭാസ്കരൻ പട്ടരട്,  ലീലാമ്മ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

 

 


In Kodanchery, the Mandalam Congress Committee organized a march and dharna in front of the KSEB office to protest the tragic death of two children who were electrocuted when a power line fell into a stream where they were bathing. The protestors blamed KSEB for gross negligence, pointing out that despite repeated public complaints about the hazardous condition of electrical lines, no preventive action was taken. They demanded ₹25 lakh as compensation for each bereaved family and urged that one family member be given a job in KSEB, especially considering the families have been left in distress.

DCC General Secretary P.C. Habeeb Thampi inaugurated the protest and warned of stronger agitations if the demands were not promptly met. The event was chaired by Mandalam Congress President Vincent Vadakkemuriyil and featured speeches from several political and local leaders, who stood in solidarity with the grieving families and condemned KSEB’s failure to ensure public safety.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test