Medical College പീഡനം: അതിജീവിതയോട് ഹാജരാവാൻ നിര്‍ദ്ദേശം

hop thamarassery poster

Kozhikode: ചികിത്സയിലിരിക്കെ കോഴിക്കോട് Medical College ആശുപത്രിയില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ വകുപ്പു തല അന്വേഷണത്തിനായി അതിജീവിതയോടു ഹാജരാകാൻ നിര്‍ദ്ദേശം.

20ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് Medical College പ്രിൻസിപ്പാളിന്‍റെ ചേംബറില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഫോറൻസിക് മെഡിസിൻ അസി. പ്രഫസര്‍ ഡോ. പി.
പ്രിയതയാണ് അന്വേഷണം നടത്തുന്നത്.

പരാതിയുമായി ബന്ധപ്പെട്ട തെളിവുകളും സാക്ഷികളെയും ഹാജരാക്കാമെന്നും അതീജിവിതയ്ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിച്ച അറിയിപ്പില്‍ പറയുന്നു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുമ്ബോള്‍ മാര്‍ച്ച്‌ 18നാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. പരാതിയുമായി ബന്ധപ്പെട്ട് അറ്റൻഡര്‍ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് Kozhikode Medical College ലെ ഒരു ഡോക്ടര്‍ക്ക് താൻ നല്‍കിയ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച്‌ അതിജിവിത പൊലീസിന് പരാതി നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിനൊടുവില്‍ അതിജിവിതയുടെ പരാതിയില്‍ കഴമ്ബില്ലെന്ന് Kozhikode Medical College എ.സി.പി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഡി.ജി.പിയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test