Mukkam: അടിയന്തിര സാഹചര്യങ്ങളിൽ ജീവരക്ഷയാകാൻ ഉപകരിക്കുക എന്ന ലക്ഷ്യവുമായി മുത്തേരി യിലെ സന്നദ്ധപ്രവർത്തകരായ ചെറുപ്പക്കാരുടെ കൂട്ടായ്മയായ ഫൈറ്റേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ജനകീയ ആംബുലൻസ് നിധിയിലേക്ക് കേരള വ്യാപാരി ഏകോപനസമിതി അഗസ്ത്യന്മുഴി യൂണിറ്റ് സാമ്പത്തിക സഹായം കൈമാറി. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളിയിൽ നിന്നും ക്ലബ്ബ് പ്രസിഡന്റ് ശ്യാം എ സഹായ ധനം ഏറ്റുവാങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്ലബ്ബിന്റെ ചിരകാല അഭിലാഷമായിരുന്ന ആംബുലൻസ് സേവനം പ്രദേശവാസികൾക്ക് ലഭ്യമാക്കാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.
ജനകീയ കമ്മിറ്റി കൺവീനർ രാഹുൽ ടി കെ, സെക്രട്ടറി സുഭാഷ് സി, യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Mukkam: With the aim of aiding in life-saving during emergencies, the People’s Ambulance Fund initiated by the Fighters Club — a collective of young volunteers from Muthery — received financial support from the Kerala Vyapari Ekopana Samithi Agasthyamoozhy Unit. The donation was handed over by Unit President Joseph Paimpillil and received by Club President Shyam E.
He stated that within a few days, the club’s long-standing dream of providing an ambulance service to local residents would become a reality.
Janakeeya Committee Convener Rahul T.K., Secretary Subhash C., and Unit General Secretary T.K. Subrahmanian also spoke at the event.