Messi with historic achievement; Ballon d'Or award for the eighth time image

ചരിത്രനേട്ടവുമായി Messi; എട്ടാം തവണയും ബാലണ്‍ഡി ഓര്‍ പുരസ്‌കാരം

hop thamarassery poster

Parees: 2023 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീനയുടെ സൂപ്പര്‍ താരം Lional Messi. മെസിയുടെ എട്ടാം ബാലണ്‍ഡി ഓര്‍ പുരസ്‌കാര നേട്ടമാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം ഏര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസി വീണ്ടും പുരസ്‌കാരം നേടിയത്.

ബാലണ്‍ ഡിഓര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയാണ് മെസി. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് കിരീടനേട്ടമാണ് മെസിക്ക് തുണയായത്. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളില്‍ മെസി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിരുന്നു.

സ്പെയിനിന്റെ മധ്യനിര താരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമാണ് മികച്ച യുവ താരം. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് നേടി.

സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. ബാഴ്സലോണ എഫ്‌സിയാണ് മികച്ച വനിതാ ക്ലബ്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test