Omassery: കോഴിക്കോട് ജില്ല സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ മങ്ങാട് സി കെ മുഹമ്മദ് ഷൈഹാനെ Kairali വായനശാല അനുമോദിച്ചു.
മാതാപിതാക്കൾ സി കെ സുലൈമാൻ ഷമീറ എന്നിവരോടൊപ്പം വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ പി ടി സുരേഷ്, ഓ കെ വിനോദ്, സി കെ നൗഷാദ്, അബ്ദുറഹിമാൻ എം, വി സി അരവിന്ദൻ, സ്നേഹജയൻ പി ടി, ആനന്ദകൃഷ്ണൻ കെ എന്നിവർ പങ്കെടുത്തു. കായിക രംഗത്ത് തുടർന്നും മികച്ച വിജയം കൈവരിക്കാൻ ഷൈഹാന് സാധിക്കട്ടെയെന്ന് ആശംസിച്ചു.