Mukkam: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മുക്കം നഗര സഭയിൽ ആറുമാസം മുതൽ 6 വയസ്സു വരെയുള്ള കുട്ടികൾക്ക് അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അധ്യക്ഷയായ പരിപാടി നഗരസഭ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ജില്ല വനിത ശിശു വികസന ഓഫീസർ സബീന ബീഗം മുഖ്യ പ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ വസന്തകുമാരി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, കൗൺസിലർമാരായ എം. ടി. വേണുഗോപാലൻ മാസ്റ്റർ, രജനി, വസന്തകുമാരി, ബിന്ദു, ജോഷില, ശിശു വികസന പദ്ധതി ഓഫീസർ ജയശ്രീ.കെ, രാജു മാമ്പറ്റ, ബാലകൃഷ്ണൻ വെണ്ണക്കോട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ റീജ ടി പി നന്ദിയും അറിയിച്ചു. സംസ്ഥാനത്ത് പാൽന സ്കീം പ്രകാരം അങ്കണവാടി കം ക്രഷ് തുടങ്ങുന്നതിന്റെ ഭാഗമായാണ് വെസ്റ്റ് മാമ്പറ്റ അങ്കണവാടിയോടാനുബന്ധിച്ച് ക്രഷ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
Mukkam Municipality inaugurated a new integrated childcare facility under Kerala’s Palna Scheme, officially opened by Chairman P.T. Babu. The event, presided by Deputy Chairperson Adv. Chandni, featured addresses by Women & Child Development Officer Sabina Begam and council members. The West Mambatt center combines Anganwadi services with daycare, supporting working mothers through state-sponsored early childhood development programs.