Mukkam: CPI(M) തിരുവമ്പാടി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ സഖാവ് പി.കൃഷ്ണപിള്ള ദിനാചരണം സംഘടിപ്പിച്ചു. കാരശ്ശേരി നോര്‍ത്ത് ജംഗ്ഷനില്‍ നടന്ന പൊതുയോഗം CPI(M) ജില്ല സെക്രട്ടറിയേറ്റംഗം ടി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി വി.കെ.വിനോദ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം ലിന്റോ ജോസഫ് MLA, ഏരിയ കമ്മിറ്റിയംഗങ്ങളായ നാസര്‍ കൊളായി, ജോണി ഇടശ്ശേരി, കെ.ടി.ബിനു, ദിപു പ്രേംനാഥ്, ജലീല്‍ കൂടരഞ്ഞി എന്നിവര്‍ സംസാരിച്ചു. കെ.പി.ഷാജി സ്വാഗതവും കെ.ശിവദാസന്‍ നന്ദിയും പറഞ്ഞു. മുക്കം മത്തായി ചാക്കോ മന്ദിരത്തില്‍ നിന്ന് ആരംഭിച്ച് നോര്‍ത്ത് കാരശ്ശേരിയില്‍ സമാപിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
CPI(M) Thiruvambady Area Committee organized the P. Krishnapillai Memorial Day at Mukkam. The event featured a public meeting inaugurated by T. Viswanathan, with several party leaders delivering speeches. A large procession with hundreds of participants was held from Mathai Chacko Mandiram to North Karassery.