Mukkam നീർച്ചാലുകകളുടെ ഡിജിറ്റൽ മാപ്പിംഗ് ; പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്

hop thamarassery poster

Mukkam: ജില്ലയിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നീർച്ചാലുകകളുടെ ഡിജിറ്റൽ മാപ്പിംഗ്  പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ നീർച്ചാലുകളും കണ്ടെത്തി അവ പുനരുജ്ജീവിപ്പിക്കാനാവശ്യമായ നടപടികളാണ് പദ്ധതിക്കൊണ്ട് ഉദ്ദേശിക്കുന്നത്. ഹരിതകേരളം മിഷൻ്റെ സഹായത്തോടെയാണ് നിർച്ചാലുകൾ വീണ്ടെടുക്കാൻ നടപടിയാരംഭിച്ചത്.

ജലക്ഷാമം മൂലം സെമിക്രിട്ടിക്കൽ ബ്ലോക്ക് ആണ് നിലവിൽ കുന്ദമംഗലം. ലഭ്യമാകുന്ന ജലം ഒഴുകി പോകാതെ പ്രയോജനപെടുത്താൻ സാധിക്കുന്ന തരത്തിൽ പരമാവധി പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി പറഞ്ഞു. നീർച്ചാലുകളുടെ മാപ്പിംഗ് പ്രവർത്തനത്തിന്റെ ഭാഗമായി ബ്ലോക്ക്’ പരിധിയിലെ മുഴുവൻ രണ്ടാം നിര മൂന്നാം നിര നീർച്ചാലുകളും ഹരിതകേരളം മിഷൻ ടീം സന്ദർശിച്ചു ഡിജിറ്റൽ മാപ്പിങ് നടത്തും അതോടൊപ്പം അതാത് പ്രദേശത്തെ നീർച്ചാലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി രേഖപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിൽ തയ്യാറാകുന്ന റിപ്പോർട്ട് ഭാവിയിൽ പദ്ധതികൾ വെക്കുമ്പോഴും മറ്റും ഉപയോഗപെടുത്താവുന്നതാണന്നും പ്രസിഡൻ്റ് പറഞ്ഞു. നിലവിൽ ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്കിലെ പഞ്ചായത്തുകളുടെ നേത്യത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ ബ്ലോക്കുകളിൽ ഒന്നു കൂടിയാണ് കുന്ദമംഗലം. നിർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിങ് നടത്തുന്നതിനായി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുന്ദമംഗലത്ത് പദ്ധതി ആവിഷ്കരിച്ചത്. നീർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിങ് ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ  മുള്ളൻമട, കല്ലംതോട് നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൈമൂന കടുക്കാഞ്ചേരി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം.കെ നദീറ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി സൂഫിയാൻ, സുഹറ വെള്ളങ്ങോട്ട്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ. ഇ ദീപേഷ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ രാജേഷ്,വൈഷ്ണവി പ്രദേശവാസികളായ നിസാർ, റംഷാദ് യാസിർ തുടങ്ങിയവർ സംബന്ധിച്ചു.

 

 


The Kundamangalam Block Panchayat in Mukkam has launched a digital mapping project for local water canals, aiming to tackle water scarcity by identifying and reviving neglected streams. Supported by the Haritha Kerala Mission, the project will document secondary and tertiary canals and create a database to aid future water management. The initiative is part of the 2025–26 annual development plan, and Kundamangalam is notably one of the first blocks in Kerala to implement a water budget.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test