Mukkam ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണ ഡ്രൈവ് ആരംഭിച്ചു

hop thamarassery poster

Mukkam: സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനും പ്രത്യേക ഡ്രൈവ് ആരംഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ മുക്കം നഗരസഭയിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണ ഡ്രൈവ് ആരംഭിച്ചു. സുരക്ഷിതമായി ഇ- മാലിന്യങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുള്ള ഇ-മാലിന്യങ്ങൾക്ക് വില നൽകിയാണ് ഹരിതകർമ്മസേന ശേഖരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായ് ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുന്നതാണ്.

 

മുക്കം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് നഗരസഭാ ചെയർപെഴ്സൺ ശ്രീ PT ബാബു ഇ-മാലിന്യം ഹരിതകർമ്മസേനയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപെഴ്സൺ അഡ്വ ചാന്ദ്നി അധ്യക്ഷത വഹിച്ചു. ഇമാലിന്യ ശേഖരണത്തിനായ് ഹരിതകർമ്മസേനയ്ക്കുള്ള പരിശീലനവും നടന്നു. നഗരസഭ സെക്രട്ടറി ബിബിൻ ജോസഫ്, കൗൺസിലർമാരായ സത്യനാരായണൻ, രജനി, വസന്തകുമാരി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ കെ രാജേഷ്, വിശ്വംഭരൻ, ആശ തോമസ് എന്നിവർ പങ്കെടുത്തു.

 

 


Mukkam Municipality has launched an electronic waste collection drive under a state government initiative. Haritha Karma Sena will collect e-waste from homes and businesses for a price and transfer it to Clean Kerala Company for proper processing. The program was inaugurated by Chairperson P.T. Babu, and training was provided to the waste collectors during the event.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test