Mukkam: 2024 ഫെബ്രുവരി 3 : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (കെ സി ഇ യു – സി ഐ ടി യു) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.
Mukkam സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സി ഐ ടുയു സംസ്ഥാന കമ്മിറ്റിയംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി പി മുരളീധരൻ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എ സലീന, കെ വിജയകുമാർ, ജില്ലാ കമ്മിറ്റിയംഗം ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മിറ്റിയംഗം സി ടി അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു. കെ വിജയകുമാർ കൺവീനറായി 35 അംഗ കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.