Mukkam: വയോജനങ്ങളുടെ മാനസികോല്ലാസത്തിനും അവര്‍ക്ക് ആനന്ദകരമായി പകല്‍ സമയം ചെലവഴിക്കുന്നതിനുമായി മുക്കം നഗരസഭയില്‍ വയോക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചു. മണാശ്ശേരിയില്‍ ആരംഭിച്ച വയോക്ലബ്ബിന്‍റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം MLA ലിന്‍റോ ജോസഫ് നിര്‍വഹിച്ചു. 2024-25 വര്‍ഷത്തെ പദ്ധിതയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ തുടങ്ങാനുദ്ദേശിക്കുന്ന മൂന്ന് വയോക്ലബ്ബുകളില്‍ ആദ്യത്തേതിനാണ് മണാശ്ശേരിയില്‍ തുടക്കമായത്. വയോജനങ്ങള്‍ക്ക് പകല്‍സമയം ഒത്തുകൂടാനും വായനയിലും വിവിധ വിനോദോപാധികളിലും എര്‍പ്പെടാനുമുള്ള സൗകര്യം വയോക്ലബ്ബിലുണ്ട്. നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദിനി മുഖ്യാതിഥിയായിരുന്നു.
വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പ്രജിത പ്രദീപ്, ഇ. സത്യനാരായണന്‍, കൗണ്‍സിലര്‍മാരായ രജനി.എം.വി, വേണു കല്ലുരുട്ടി, വേണുഗോപാലന്‍. എം.ടി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജിത എന്നിവരെ കൂടാതെ ഇ.പി. ശ്രീനിവാസന്‍, സാമി. ടി.കെ, കുഞ്ഞിരായിന്‍ മാസ്റ്റര്‍, ഭാസ്കരന്‍ കരണങ്ങാട്ട്, പി. പ്രേമന്‍,സി. രാജഗോപാലന്‍, ജയരാജ് കണിയാറക്കല്‍, അശോകന്‍ കുറ്റ്യേരിമ്മല്‍, ബാബുരാജ്.ടി എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീജ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ കുഞ്ഞന്‍ മാസ്റ്റര്‍ സ്വാഗതവും അസിസ്റ്റന്‍റ് സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
The Mukkam Municipality has launched a Vayo Club at Manassery to support the mental well-being and social engagement of senior citizens. The initiative, part of the 2024–25 municipal plan, aims to provide the elderly with a comfortable space for reading and recreational activities during the day. The inaugural function was attended by local officials, councillors, and community members, with MLA Linto Joseph inaugurating the club. Two more Vayo Clubs are planned in the municipality.