Mukkam: മുഖ്യ മന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിൻ്റെ വേദിയിലേക്ക് പ്രവേശനം തുരങ്ക പാതയിലൂടെ.
മുക്കം ഓർഫനേജ് ഒ.എസ്.ഒ. ഓഡിറ്റോറിയത്തിൻ്റെ കവാടത്തിന് സമീപം തയ്യാറാക്കിയ ഇരട്ട തുരങ്ക പാതയിലുടെ പ്രവേശിച്ച് രണ്ടാം തുരങ്കത്തിലൂടെ സഞ്ചരിച്ചാണ് പ്രത്യേകം തയ്യാറാക്കിയ പന്തലിലെത്തുക. തുരങ്ക പാത നിർമിക്കുന്ന കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് മിനിയേച്ചർ കവാടം നിർമിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ആനക്കാം പൊയിൽ കള്ളാടി-മേപ്പാടി തുരങ്ക പാത. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ തത്വത്തിലുള്ള ഒന്നാം ഘട്ട അനുമതിയും സംസ്ഥാന സർകാരിൻ്റെ 2138 കോടി രൂപയുടെ അന്തിമ ഭരണാനുമതിയും ലഭിച്ച പദ്ധതിയുടെ സാങ്കേതി കകാര്യങ്ങൾ പൂർത്തീകരിക്കാനുണ്ട്.