Mukkam: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള അമിഗോസ് നീലേശ്വരത്തിന്റെ നേതൃത്വത്തിലുള്ള NSL ഫുട്ബോൾ മേളയുടെ സൗഹൃദ മത്സരത്തിൽ നീലാരവം എക്സിക്യൂട്ടീവ് ടീമിനെ പരാജയപ്പെടുത്തി (3-1) Mukkam പ്രസ് ക്ലബ് ജേതാക്കളായി. ഫുട്ബോൾ മേള പ്രശസ്ത ഫ്രീ സ്റ്റൈൽ ഫുട്ബോളർ ഹാദിയ ഹക്കീം ഉദ്ഘാടനം ചെയ്തു.
നീലാരവം പ്രചരണ കമ്മിറ്റി ചെയർമാൻ പി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഇളമന സുബ്രഹ്മണ്യൻ, വി എം സി മുഹമ്മദ്, നജ്മുദ്ദീൻ എ എം, അഷ്റഫ് പി ഐ, നാസർ മാസ്റ്റർ,മുഹ്സിന ബഷീർ, സുഹറ ഷൗക്കത്ത്, വിജിലി, രഞ്ജിനി ദിലീപ്, നസീമ നിഷാദ് തുടങ്ങിയവർ സംസാരിച്ചു.
വിജയികൾക്കുള്ള ട്രോഫി നഗര സഭ കൗൺസിലർ അബൂബക്കർ മുണ്ടുപാറ, പ്രിൻസിപ്പൽ എം കെ ഹസീല എന്നിവർ വിതരണം ചെയ്തു. സമാപന ചടങ്ങിൽ നഗര സഭ കൗൺസിലർ എം കെ യാസർ അധ്യക്ഷത വഹിച്ചു. സി ടി ജയപ്രകാശ്, ദിലീപ് കുമാർ പിടി, നിസാർ സി ടി വി, റബീഹ്, അക്ഷയ് വേലായുധൻ, ഫൈസല മുണ്ടോളി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുസ്സലാം മുണ്ടോളി സ്വാഗതവും വിജയൻ പി നന്ദിയും പറഞ്ഞു.