Mukkam: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് 2024 സംസ്ഥാന മാധ്യമ പുരസ്കാരം നേടിയ മുക്കം പ്രസ് ക്ലബ് അംഗങ്ങളായ പി.ചന്ദ്രബാബു, റഫീഖ് തോട്ടുമുക്കം, പ്രസ് ക്ലബ് അംഗങ്ങളുടെ മക്കളിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പി.പി മുഹമ്മദ് സദറുൽ അമാൻ, ശരണ്യ രാജീവ്, ആയിഷ ഹെൽന, മുഹമ്മദ് സഹദ്, മുക്കം നഗരസഭയുടെ നീന്തി വാ മക്കളെ പദ്ധതിയുടെ ബ്രാൻ്റ് അംബാസഡർ റന ഫാത്തിമ എന്നിവരെ മുക്കം പ്രസ് ക്ലബ് ആദരിച്ചു.
മുക്കം വ്യാപാര ഭവൻ ഓഡിറ്റാേറിയത്തിൽ നടന്ന ചടങ്ങ് ലിൻേറാ ജോസഫ് MLA ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും അദ്ധേഹം നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. മുക്കം നഗര സഭ ചെയർമാൻ പി.ടി ബാബു മുഖ്യാതിഥിയായി. സി.കെ കാസിം, കെ.ടി മൻസൂർ, കെ.മോഹനൻ, പി.എസ് അഖിൽ, പി. അലി അക്ബർ തുടങ്ങിയവർ സംസാരിച്ചു. MAMO കോളേജ് ജേർണലിസം വിദ്യാർത്ഥികൾക്കായി എ.പി മുരളീധരൻ ക്ലാസെടുത്തു.
പി. ചന്ദ്രബാബു, റഫീഖ് തോട്ടുമുക്കം എന്നിവർ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് കക്കാട് സ്വാഗതവും ട്രഷറർ വഹാബ് കളരിക്കൽ നന്ദിയും പറഞ്ഞു. ഫൈസൽ പുതുക്കുടി, മുക്കം ബാലകൃഷ്ണൻ, പി.എസ് അസൈനാർ, രാജീവ് സ്മാർട്ട്, ജി.എൻ ആസാദ്, രാജേഷ് കാരമൂല തുടങ്ങിയവർ നേതൃത്വം നൽകി.
At a function held at Mukkam Vyapara Bhavan Auditorium, members of the Mukkam Press Club—P. Chandrababu and Rafeeq Thottumukkam—were honored for winning the State Media Award related to the 2024 International White Water Kayaking Championship. Also felicitated were children of press club members who excelled in SSLC and Plus Two exams, along with “Swim, Children” project brand ambassador Run Fathima. The event was inaugurated by MLA Linto Joseph and attended by several dignitaries. Journalism students of MAMO College also received a special session from A.P. Muralidharan.