Mukkam: കാർ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമമെന്ന് പരാതി. സംഭവത്തിൽ മുക്കം പൊ ലിസ് കേസെടുത്തു. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി Mukkam അഗസ്ത്യൻ മുഴി അങ്ങാടിയിൽ വച്ച് സഞ്ചരിച്ച കാർ മണാശേരി സ്വദേശി ബാബുരാജ് പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമിച്ചെന്നാണ് തിരുവമ്പാടി മരകാട്ട്പുറം സ്വദേശി റസിയയുടെ പരാതി.
കഴിഞ്ഞ ദിവസം രാവിലെ 7.45 ഓടെയായിരുന്നു സംഭവം. അങ്ങാടിയിൽ കാർ നിർത്തിയ സമയത്ത് ബാബുരാജ് കാറിനടുത്തെത്തി പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഷീല എന്ന സ്ത്രീയെ ബാബുരാജ് നേരത്തെ വിവാഹം കഴിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നുവർഷമായി ഷീലയും ബാബുരാജും യാതൊരു ബന്ധവുമില്ലാതെ വേർപിരിഞ്ഞാണ് കഴിയുന്നത്. ഇതേതുടർന്ന് ഷീല മറ്റൊരാളെ വിവാഹം കഴിച്ചതാണ് ബാബുരാജിനെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു.
ഷീലയ്ക്കും നിലവിലെ ഭർത്താവിനും മരക്കട്ടു പുറം സ്വദേശിയായ റസിയ, തന്റെ ഗൾഫിലെ ബന്ധു വീട്ടിൽ ജോലി ശരിയാക്കിയിരുന്നു. അവിടേക്കു പോവാനായി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ബാബുരാജ് കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് അപകടം ഒഴിവായത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തി ബാബുരാജിനെ കസ്റ്റഡിയിലെടുക്കുകയും റസിയ നൽകിയ പരാതിയിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയതിന് കേസെടുക്കുകയും ചെയ്തു. നേരത്തെ വീട്ടിലെത്തിയും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി റസിയ പറഞ്ഞു.