Mukkam തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതി പ്രവൃത്തിക്ക് തുടക്കം

hop thamarassery poster

Mukkam: നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ലിന്‍േറാ ജോസഫ് MLA നിര്‍വഹിച്ചു. മുക്കം സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പി ടി ബാബു അധ്യക്ഷത വഹിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ടൂറിസം വിപുലീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാരവകുപ്പ് 50 ലക്ഷം രൂപയും മുക്കം നഗരസഭ 49,91,000 രൂപയുമാണ് പദ്ധതിക്കായി വകയിരുത്തിയത്.

ക്ഷേത്രത്തോട് ചേര്‍ന്ന് ഇരുവഞ്ഞിപ്പുഴയുടെ വലതു ഭാഗത്തായി കെട്ടിസംരക്ഷിച്ച പുറമ്പോക്ക് ഭൂമിയില്‍ പാര്‍ക്ക്, കഫ്റ്റീരിയ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങള്‍ ഒരുക്കുകയും പുഴയിലേക്ക് ഇറങ്ങുന്നതിന് നിലവിലുള്ള കടവ് ഉയര്‍ത്തി പുനര്‍നിര്‍മിക്കുകയും പാര്‍ക്കിലേക്ക് കരിങ്കല്‍ പടവുകള്‍ ഒരുക്കുകയും ദീപാലങ്കാരങ്ങള്‍ സജ്ജീകരിക്കുകയുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. മാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍മുഴി മോഡല്‍ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം, ബോട്ടില്‍ ബൂത്ത് തുടങ്ങിയവ സ്ഥാപിക്കും.

ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ കെ റുബീന, മജീദ് ബാബു, കുഞ്ഞന്‍ മാസ്റ്റര്‍, സത്യനാരായണന്‍ മാസ്റ്റര്‍ കൗണ്‍സിലര്‍മാരായ വേണു കല്ലുരുട്ടി, എം ടി വേണുഗോപാലന്‍, അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ എന്‍ പി സഫീദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ പി ചാന്ദ്‌നി സ്വാഗതവും സെക്രട്ടറി ബിബിന്‍ ജോസഫ് നന്ദിയും പറഞ്ഞു.

 

 


Mukkam: The Thrikudamanna Pilgrimage Tourism Project was inaugurated by MLA Linora Joseph, in collaboration with the Mukkam Municipality and the State Tourism Department. The project, part of a state initiative to boost tourism, received funding of nearly Rs. 1 crore. It includes developing a park, cafeteria, toilets, and improved access to the nearby river, along with waste management systems. Local officials, councilors, and engineers participated in the event, emphasizing the project’s role in enhancing tourism and community facilities.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test